കരൂർ ദുരന്തത്തിന് പിന്നാലെ നടൻ വിജയ് കടുത്ത മാനസിക വിഷമത്തിലൂടെ ആയിരുന്നു കടന്നുപോയത് ;നടൻ ഷാം
കരൂരിലെ ടിവികെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നടൻ വിജയ്ക്ക് നല്ലരീതിയിൽ കുറ്റബോധം ഉണ്ടായിരുന്നെന്നും അദ്ദേഹം കടുത്ത മാനസിക വിഷമത്തിലൂടെ ആയിരുന്നു കടന്നുപോയതെന്നും നടൻ ഷാം.
സംഭവം നടന്നു ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതെന്നും എന്നും ഷാം പറഞ്ഞു.
"ഞാൻ ദിവസേന അദ്ദേഹത്തിന് മെസേജ് അയക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും അദ്ദേഹവുമായി സംസാരിക്കാറുണ്ട്.
കരൂർ സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ഹൃദയം വല്ലാതെ തകർന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു വിജയ്.
ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്‌യുമായി സംസാരിക്കാൻ.
ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്.
താൻ ഒക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു. ഒരു മാസം മുഴുവൻ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയത്" ഷാം പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 27 ന് കരൂരിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെ നടത്തിയ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ടത്.