വോട്ടര്‍ക്ക് പണം നൽകിയ കേസ് ;ശോഭാ സുരേന്ദ്രന്റെയും പരാതിക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി

By :  Devina Das
Update: 2026-04-18 07:02 GMT

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടർക്ക് പണംനൽകിയെന്ന പരാതിയിൽ പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴി രേഖപ്പെടുത്തി തിരഞ്ഞെടുപ്പുദ്യോഗസ്ഥയായ കലക്ടർ . ബിജെപി സ്ഥാനാർഥി ശോഭാസുരേന്ദ്രൻ, എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാക്ക് എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.ബിജെപി സ്ഥാനാർഥി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടി യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ്് സി ബാലൻ, ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാക്ക്, എന്നിവർ പരാതി നൽകിയിരുന്നു. ഇവരെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന ബിജെപി. നേതാവും പാലക്കാട് നഗരസഭാ മുൻ അധ്യക്ഷയുമായ പ്രമീളാശശിധരൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൺവീനർ എൻ വിനേഷ്, റിനിൽ, മുഹമ്മദ് ഷാ, മേഘ, വിമോദ്, മാധ്യമപ്രവർത്തകർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.അതേസമയം, പണം ലഭിച്ചെന്ന് പരാതിയിൽപ്പറയുന്ന കണ്ണാടി തരുവക്കുറുശ്ശി പടിഞ്ഞാമുറി നാകുണ്ണിനിവാസിൽ ദേവു, മകൻ പ്രകാശൻ എന്നിവർ മൊഴിനൽകാനെത്തിയില്ല. മൊഴികളുടെ അടിസ്ഥാനത്തിൽ കലക്ടർ റിപ്പോർട്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കകം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കൈമാറും. നേരത്തേ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി നൽകിയിരുന്നു. തുടർന്നാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

Similar News