പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്ക് ഇത് പുതുചരിത്രം ;സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

By :  Devina Das
Update: 2026-05-09 05:15 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി ജെപിക്ക് പുതുചരിത്രമെഴുതി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.

കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എട്ടു നിർദേശങ്ങളാണ് വന്നതെന്നും എല്ലാറ്റിലും സുവേന്ദുവിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നതെന്നും യോഗത്തിൽ മുഖ്യനിരീക്ഷകനായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

രണ്ടാമതൊരു പേരുകൂടി പറയാനുള്ള സാവകാശം നൽകിയിരുന്നെങ്കിലും മറ്റു പേരൊന്നും ഉയരാത്തതിനാൽ സുവേന്ദുവിന്റെ പേരു തന്നെ നിശ്ചയിക്കുകയായിരുന്നെന്നും ഷാ കൂട്ടിച്ചേർത്തു. ഒഡിഷ മുഖ്യമന്ത്രി മോഹൻചരൺ മാജി സഹനിരീക്ഷകനായിരുന്നു.

Similar News