തങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച 'ഇന്ത്യൻ ജനതയ്ക്ക് നന്ദി'; ഇസ്രയേലിലേക്ക് അയച്ച മിസൈലിൽ ഇറാൻ എഴുതി
മുംബൈ: യുദ്ധത്തിൽ തങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി കുറിച്ച മിസൈലുകൾ ഇസ്രയേലിലേക്ക് അയച്ച് ഇറാൻ. ഇന്ത്യ, ജർമനി, പാകിസ്ഥാൻ, സ്പെയിൻ രാജ്യങ്ങളിലെ ജനങ്ങൾക്കാണ് നന്ദി പറഞ്ഞിരിക്കുന്നത്. മിസൈലിലെ നന്ദിക്കുറിപ്പിന്റെ ചിത്രം മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ പങ്കിട്ടു. ഇറാൻ എയ്റോ സ്പെയ്സ് ഫോഴ്സ് മിസൈലുകളിൽ നന്ദിയെഴുതുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയും എക്സിൽ പങ്കിട്ടിട്ടുണ്ട്.
യുദ്ധത്തിന്റെ ഭാഗമായി അടച്ച ഹോർമുസ് കടലിടുക്ക് ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾക്കു തുറന്നു കൊടുത്തിട്ടുണ്ടെന്നു ഇറാൻ വ്യാഴാഴ്ച അറിയിച്ചു.മിസൈലിലെ നന്ദിക്കുറിപ്പിന്റെ ചിത്രം മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ പങ്കിട്ടു. ഇറാൻ എയ്റോ സ്പെയ്സ് ഫോഴ്സ് മിസൈലുകളിൽ നന്ദിയെഴുതുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയും എക്സിൽ പങ്കിട്ടിട്ടുണ്ട്.
യുദ്ധത്തിന്റെ ഭാഗമായി അടച്ച ഹോർമുസ് കടലിടുക്ക് ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾക്കു തുറന്നു കൊടുത്തിട്ടുണ്ടെന്നു ഇറാൻ വ്യാഴാഴ്ച അറിയിച്ചു.