ആശങ്കയായി ഷിഗെല്ല വ്യാപനം;132 പേർക്ക് രോഗം സ്ഥിതീകരിച്ചു ;മലപ്പുറത്ത് ഒരു മരണം

By :  Devina Das
Update: 2026-06-13 05:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല രോഗബാധയിൽ വർധന . 18 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 132 പേർക്ക് രോഗം സ്ഥിതീകരിച്ചു . ഇന്നലെ ഷിഗെല്ല ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയ തിരുവനന്തപുരം കാട്ടാക്കടയിൽ ബേക്കറിയിലെ പാനിയം വീണ്ടും പരിശോധനക്ക് അയച്ചു. ഇന്നലെ രോഗം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ബാധിച്ച് മലപ്പുറം കീഴാറ്റൂർ സ്വദേശിയാണ് മരിച്ചത്.

വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.തിരുവനന്തപുരം കാട്ടാക്കടയിലെ ബേക്കറിയിലെ ശീതളപാനീയത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഇന്നലെയാണ് കണ്ടെത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുള്ള കുഴൽകിണറിൽ നിന്നാണ് ഈ സ്ഥാപനം വെള്ളം എടുക്കുന്നത്. മറ്റ് കടകളിലേക്കും ഈ കിണറിൽ നിന്ന് തന്നെയാണ് വെള്ളം എടുക്കുന്നതെങ്കിലും ഈ സ്ഥാപനങ്ങളിലെ പാനീയങ്ങളിൽ ഒന്നും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ ബേക്കറിയിലെ പാനീയം പഞ്ചായത്ത് അധികൃതർ വീണ്ടും പരിശോധനക്ക് അയച്ചു. ഇതുവരെ ആർക്കും ഷിഗെല്ലയുടെ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുള്ള ബേക്കറിയായതിനാൽ ദിനം പ്രതി നിരവധി പേരാണ് ഇവിടെ നിന്ന് പാനീയം വാങ്ങി കുടിക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്

Similar News