അസ്സമിലെ ജോർഹാട്ടിൽ വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർക്ക് വീരമൃത്യു
By : Devina Das
Update: 2026-06-13 10:54 GMT
ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.Sqn Ldr പ്രശാന്ത് സിങ്, Flt tL ശുഭം കുമാർ, Sgt ജിതേന്ദ്ര ശർമ, അഗ്നിവീർവായു ഖീമരം കുമാവത്ത്, അഗ്നീവീർ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവർ. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോർഹാട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു. അപകടകാരണം കണ്ടുപിടിക്കാൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.