ലൈംഗികാതിക്രമക്കേസ് ;രഞ്ജിത്തിന് ഇന്ന് നിർണ്ണായകം ,ജാമ്യാപേക്ഷയില്‍ കോടതി വിധിപറയും
കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകദിനം . രഞ്ജിത്ത് നൽകിയ ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും . സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്.എന്നാൽ ജാമ്യം അനുവദിക്കരുതെന്നും, കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെടും. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കും. രഞ്ജിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ രഞ്ജിത്തിനെ ഫോർട്ടുകൊച്ചിയിലെ ലൊക്കേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു.കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചില്ല. ജയിലിലുള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലിൽ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ നിലപാട് കോടതി അംഗീകരിച്ചു.