ശബരിമല സ്വർണ്ണക്കൊള്ള ;കെ പി ശങ്കരദാസിന് സ്വാഭാവികജാമ്യം

By :  Devina Das
Update: 2026-04-13 09:12 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിരിക്കുകയാണ്.കേസിൽ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് എല്ലാവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമായത്. ജനുവരി 14ന് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും പ്രതിയാണ് ശങ്കരദാസ്.ശബരിമല സ്വർണ കേസിൽ 13 പ്രതികളിൽ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതിൽ ഒമ്പത് പേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു. റിമാൻഡ് 90 ദിവസം പൂർത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്.

Similar News