ശബരി റെയില്‍ പാത ഭൂമി ഏറ്റെടുക്കല്‍: ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം
കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിൽവേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാൻ ഓഫീസുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവെ . ഇക്കാര്യം ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ഗതാഗത വകുപ്പിന് കത്തയച്ചു. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത നിർമാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു കേരളം ഭരണാനുമതി നൽകുകയും, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നൽകിയും ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് സ്ഥാപിക്കാനുള്ള ചെലവ് സർക്കാർ വിഹിതത്തിൽ ഉൾപ്പെടുത്താൻ റെയിൽവെ നിർദേശിച്ചിരിക്കുന്നത്.പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടത്തുന്നതിന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ മൂന്ന് പ്രത്യേക തഹസിൽദാർ ഓഫീസുകൾ തുറക്കുന്നതിനുള്ള ചെലവ് ആര് വഹിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് റെയിൽവേയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് നൽകി മറുപടിയായി ദക്ഷിണ റെയിൽവേയുടെ നിർമ്മാണ വകുപ്പിലെ ചീഫ് എഞ്ചിനീയർ ഗതാഗത വകുപ്പിന് നൽകിയ കത്തിലാണ് നിലപാട് അറിയിച്ചിരിക്കുന്നതെന്ന് ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ജിജോ ജെ പനച്ചിനിക്കൽ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു.