വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്

By :  Devina Das
Update: 2026-05-03 08:36 GMT

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്. നിരോധനാജ്ഞ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയിൽ മാത്രമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്ടർ പ്രഖ്യാപിച്ചിരുന്നത്.ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി സംഘടനകൾ പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള കലക്ടറുടെ പ്രഖ്യാപനം.

നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയിൽ പടക്ക വിൽപനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിലെ വിജയാഘോഷങ്ങൾക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങൾ അതിരുവിട്ടാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar News