ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി പിണറായി വിജയന്റെ മകന്‍
By : Devina Das
Update: 2026-04-21 05:14 GMT
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ .തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദർശനം. ദേവസ്വം അഡമിനിസ്‌ട്രേറ്റർ ഒബി അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകരോട് ദേവസ്വം ജീവനക്കാർ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായുമാണ് വിവരം.ക്ഷേത്രത്തിൽ വിഐപികൾ ദർശനം നടത്തുന്നത് സാധാരണ ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കാറുണ്ട്. എന്നാൽ വിവേക് കിരണിന്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. ക്ഷേത്രത്തിലെത്തിയ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.