പിണറായി തന്നെ ക്യാപ്റ്റൻ: സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

Pinarayi Vijayan to lead LDF in 2026 Kerala polls: CPM General Secretary MA Baby

Update: 2026-02-27 15:30 GMT

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി.

മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബേബി.

പിബി യോഗത്തിൽ കേരള ഘടകം മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പോളിറ്റ് ബ്യൂറോ ഏകകണ്ഠമായി അംഗീകാരം നൽകി. പിണറായി വീണ്ടും നയിക്കുന്നതോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അദ്ദേഹമാണെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

എന്നാൽ പാർട്ടിയുടെ പതിവ് രീതി പ്രകാരം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നും എം എ ബേബി വ്യക്തമാക്കി.

Tags:    

Similar News