ജനം തുടർഭരണംആഗ്രഹിക്കുന്നു ;'പിണറായി വിജയൻ

By :  Devina Das
Update: 2026-04-09 04:56 GMT

കണ്ണൂർ: ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നിൽക്കുകയാണ്. ഒരുപാട് നേട്ടങ്ങൾ എല്ലാ മേഖലയിലും കൈാവരിക്കാൻ സാധിച്ചു. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാവരുത്. ജനങ്ങൾ പൊതുവേ ആഗ്രഹിക്കുന്നത് വികസന തുടർച്ചയ്ക്ക് എൽഡിഎഫ് അധികാരത്തിൽ വരണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ സി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.'നാടിന് വികസനം വേണം. നാടിന് പുരോഗതി വേണം. ജനത്തിന് അറിയാം എൽഡിഎഫിന് മാത്രമേ നാടിന്റെ പുരോഗതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്ന്. എതിർക്കുന്നവർ ഉൾപ്പെടെ ആഗ്രഹിക്കുന്നത് വികസനമാണ്. കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ജനം ഒരു സംശയവുമില്ലാതെ പറയും എൽഡിഎഫിന്റെ സംസ്‌കാരം കൊണ്ടാണ് ഇത് നേടിയത് എന്ന്. ഇത് മറ്റെതെങ്കിലും കൂട്ടർക്ക് കഴിയില്ല എന്നും ജനം കാണുകയാണ്. 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ എൽഡിഎഫിന് ലഭിക്കും. ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ. ഞങ്ങൾക്കൊപ്പമാണ് ജനം. വികസിത കേരളം സാധ്യമാകുന്ന പദ്ധതികളുമായി മുന്നോട്ടുനീങ്ങുന്നതിന് എൽഡിഎഫ് വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. വർഗീയ നീക്കങ്ങൾ കൊണ്ട് ആളുകളെ സ്വാധീനിക്കാൻ സാധിക്കില്ല.' - പിണറായി പറഞ്ഞു.ഡാഷ് അവരവർ പൂരിപ്പിക്കേണ്ടതാണെന്ന് വിവാദ ഡാഷ് മോൻ പ്രയോഗത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കേസിൽ അറസ്റ്റിലായി ജയിലിലായിട്ടുള്ളത് ആരാണ്? അത് ഇദ്ദേഹമാണ്. കൂടുതൽ പറയുന്നില്ല.തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News