സംസ്ഥാനത്ത് വീണ്ടും അവയവദാനം;അഞ്ച് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് കൃഷ്ണലാൽ യാത്രയായി
തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് മരണാനന്തര അവയവദാനം .അഞ്ച് പേർക്ക് പുതുജീവൻ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ യാത്രയായി. അപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഹൃദയം കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കും. എയർ ആംബുലൻസ് സംവിധാനം വഴിയാണ് ഹൃദയമെത്തിക്കുന്നത്.ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് കൃഷ്ണലാലിന് അപകടമുണ്ടായത്. രാത്രി സാധനങ്ങൾ വാങ്ങാൻ സൈക്കിളിൽ പോകുന്ന സമയത്ത് കാറിടിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൃഷ്ണ ലാലിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. വെൽഡിംഗ് ജീവനക്കാരനാണ്. ഒരു മണിയോടെയാണ് ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോകുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.