ഏപ്രില്‍ മാസത്തിലും വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കില്ല ; കെഎസ്ഇബി
By : Devina Das
Update: 2026-03-31 06:29 GMT
തിരുവനന്തപുരം: ഏപ്രിൽ മാസത്തിലും വൈദ്യുതി സർച്ചാർജ് ഈടാക്കില്ലെന്നു കെഎസ്ഇബി. പകരം രണ്ട് മാസത്തിൽ ഒരിക്കൽ ബില്ലടക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു പൈസ വീതം തിരികെ നൽകും. ഇത് അടുത്ത ബില്ലിൽ വരവ് വയ്ക്കും. മാർച്ചിലും ഒരു പൈസ തിരികെ നൽകിയിരുന്നു.മാസം തോറും ബില്ലടയ്ക്കുന്ന വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്കും സർച്ചാർജ് ഇല്ല. ഇവരുടെ സർച്ചാർജ് പൂജ്യമാണ്. ഇവർക്ക് മാർച്ചിൽ യൂണിറ്റിനു രണ്ട് പൈസ വീതം തിരികെ നൽകിയിരുന്നു. ഇത്തവണ ഇല്ല.