ഡല്‍ഹിയിലെ വിവേക് വിഹാറിൽ വൻ തീപിടിത്തം ;ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

By :  Devina Das
Update: 2026-05-03 05:00 GMT

ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില ഫ്‌ലാറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ 9 പേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നാണ് തീ പടർന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടർന്നു. താമസക്കാർ ഉറങ്ങിക്കടക്കുമ്പോഴാണ് തീപടർന്നതെന്നാണ് നിഗമനം.അപകടത്തിന് പിന്നാലെ പതിനാല് ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. 12ലധികം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം തീപ്പിടിത്തത്തിലേക്കേ് നയിച്ചതെന്ന് താമസക്കാരിലൊരാൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

Similar News