കേരളം വിധിയെഴുതി ;78.27% പോളിങ്;ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ

By :  Devina Das
Update: 2026-04-10 05:07 GMT

തിരുവനന്തപുരം: നാലാഴ്ച നീണ്ടുനിന്ന ആരോപണവിവാദങ്ങൾക്കുമൊടുവിൽ വിധിയെഴുതി കേരളം. കനത്ത ചൂടിനെ പോലും അവഗണിച്ചായിരുന്നു വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തിയത് .ഇതോടെ വോട്ടിങ് കുതിച്ചു. മിക്ക സ്ഥലങ്ങളിലും പോളിങ് 80 ശതമാനം കടക്കുകയും ചെയ്തു .എറണാകുളം ജില്ലയിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.

പോളിങ്ങിന്റെ അഞ്ചു മണിവരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ പോളിങ് ശതമാനം 75 കടന്നു. രാത്രി 11 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം പോളിങ് 78.27 ശതമാനമാണ്. 2021-ലേതിനേക്കൾ കൂടുതലാണിത്. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർ നീണ്ട നിരയുണ്ടായിരുന്നു.വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ nada

കേരളത്തേക്കാൾ കൂടുതൽ പോളിങ് ശതമാനമാണ് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും കള്ളവോട്ട് ആരോപണങ്ങളുയർന്നു. ചിലയിടങ്ങളിൽ സംഘർഷമുണ്ടായി.

Similar News