പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവം ;എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

By :  Devina Das
Update: 2026-04-14 07:12 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പ്രൊബേഷൻ എസ്‌ഐ കൃഷ്ണമോഹനെ സസ്‌പെൻഡ് ചെയ്തു. തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.പ്രധാനമന്ത്രി വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമൺ സിഐയെ എസ്ഐ കൃഷ്ണമോഹനും സംഘവും ചേർന്ന് കയ്യേറ്റം ചെയ്തത്. ഡ്യൂട്ടി തടസപ്പെടുത്തുകയും കൊടുമൺ സിഐയുടെ നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. ആക്രമണം നടക്കുമ്പോൾ എസ്ഐയും സംഘവും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ആരോപണംസംഭവത്തിൽ മ്യൂസിയം എസ്‌ഐ കൃഷ്ണമോഹൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. അതീവ ജാഗ്രത വേണ്ട സമയത്ത് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ജൂനിയർ ഉദ്യോഗസ്ഥൻ പരസ്യമായി ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയും അച്ചടക്ക ലംഘനവുമായാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്..

Similar News