സ്ത്രീകൾക്ക് സൗജന്യ യാത്ര ; കെഎസ്ആര്‍ടിസിയിൽ ഇന്ന് മുതല്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്'

By :  Devina Das
Update: 2026-05-09 04:53 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയുടെ പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർ ടി സി . 'ജെൻഡർ ടിക്കറ്റിങ്' സംവിധാനം നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു . ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ പുരുഷൻ, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നത്.ജെൻഡർ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങൾ ഇടിഎം സോഫ്‌റ്റ്വെയറിൽ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ ഇത് ഉചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതൽ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതർ നിർദേശം നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി എത്ര സ്ത്രീകളാണ് ദിനംപ്രതി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.

Similar News