വിജയ്-സംഗീത വിവാഹ മോചനക്കേസില്‍ കുടുംബക്കോടതി; ജൂണില്‍ ഇരുവരും നേരിട്ട് ഹാജരാകണം

By :  Devina Das
Update: 2026-04-20 10:16 GMT

ചെന്നൈ: നടൻ വിജയ്‍യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ ജൂൺ 15-ന് ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ചെങ്കൽപേട്ട് കുടുംബ കോടതി. 27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. ഏപ്രിൽ 20-ന് നടന്ന വാദത്തിന് ശേഷമാണ് ജഡ്ജി ശശികല കേസ് ജൂൺ പകുതിയിലേക്ക് മാറ്റിയത്.2021ൽ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹർജിയിൽ സംഗീത ആരോപിക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടർന്നുവെന്നാണ് ഹർജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോൾ പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇനിയൊരു ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും അവർ കോടതിയെ അറിയിച്ചു.വിജയ് തന്നെ തന്റെ സാമൂഹികവും ഔദ്യോഗികവുമായ സർക്കിളുകളിൽ നിന്ന് ഒഴിവാക്കിയതായി സംഗീത ആരോപിച്ചു. എന്നാൽ അതേ സമയം ആ നടിയോടൊപ്പം അദ്ദേഹം വിദേശ യാത്രകൾ നടത്തുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരം പരിപാടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തനിക്കും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ അപമാനവും മാനസിക വിഷമവും ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ പറഞ്ഞു. തന്റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായും അവർ ആരോപിക്കുന്നു.

വിവാഹമോചന വാർത്തകൾക്കിടയിലും വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹം. കൂടാതെ, 'ജനനായകൻ' എന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് വിജയ്.

Similar News