അമേരിക്കയില്‍ പോര്‍ട്ട് ആര്‍തറിലെ വലേറോ റിഫൈനറിയില്‍ സ്ഫോടനം;പ്രദേശം പുകയില്‍ മൂടി

By :  Devina Das
Update: 2026-03-24 05:49 GMT

ഹൂസ്റ്റൺ: അമേരിക്കയിൽ ടെക്‌സസ് തീരത്തിനടുത്തുള്ള പോർട്ട് ആർതറിലെ വലേറോ റിഫൈനറിയിൽ സ്ഫോടനം. ശക്തമായ പുക ഉയരുകയും സമീപസ്ഥലത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തു. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് മേയർ ഷാർലറ്റ് എം മോസസ് പറഞ്ഞു. സമീപപ്രദേശത്തുള്ളവർ അവരുടെ വീടുകളിൽ വലിയ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് എമർജൻസി ക്രൂ സംഭവ സ്ഥലത്ത് എത്തിയത്.വ്യാവസായിക ഹീറ്ററിലെ സാങ്കേതിക തകരാർ മൂലമാണ് സ്‌ഫോടനമെന്ന് പ്രാഥമിക നിഗമനമെന്ന് ജെഫേഴ്‌സൺ കൗണ്ടി ഷെരീഫ് സെൻ സ്റ്റീഫൻസ് പറഞ്ഞു. പക്ഷേ കൂടുതൽ പരിശോധനകൾക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താൻ സാധിക്കൂ. ചുറ്റുമുള്ള പ്രദേശത്തെ താമസക്കാർ വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളും വാതിലുകളും അടച്ചുപൂട്ടാനും ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി, ജെഫേഴ്‌സൺ കൗണ്ടി ഉദ്യോഗസ്ഥർ സ്റ്റേറ്റ് ഹൈവേ 82, 87 എന്നിവ അടച്ചു.

റിഫൈനറിയിൽ ഏകദേശം 770 ജീവനക്കാരുണ്ട്. പ്രതിദിനം 435,000 ബാരൽ എണ്ണ സംസ്‌കരിക്കാൻ കഴിയും. സ്‌ഫോടനാത്കമായ ശബ്ദം കേട്ടെന്നും ജനാലകൾ ഇളകി വീഴുന്നത് കണ്ടുവെന്നും അവിടുത്തെ താമസക്കാർ പറയുന്നു. എല്ലാം പഴപടി ആകുന്നതുവരെ നിലവിൽ മാറ്റിപ്പാർപ്പിച്ചിടത്തു തന്നെ തുടരാനാണ് ഉദ്യോഗസ്ഥരുടെ നിർദേശം. പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടച്ചിടാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Similar News