ഗുരുവായൂരെത്തുന്ന ഭക്തര്‍ക്ക് സുഖക്ഷേത്ര ദര്‍ശനം;വരുന്നൂ, വെര്‍ച്വല്‍ ക്യൂ

By :  Devina Das
Update: 2026-05-31 09:03 GMT

ഗുരുവായൂർ: ഗുരുവായൂരെത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെർച്വൽ ക്യൂ. ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം കൂടി പാലിച്ചാണ് ഈ വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

ദേവസ്വം അക്കൗണ്ട്‌സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, എം.യു. ഷിനിജ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരും ദേവസ്വം ചെയർമാനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Similar News