നോയിഡയില്‍ ശമ്പള വര്‍ദ്ധന ആവശ്യം ശക്തം ; തൊഴിലാളികള്‍ നടത്തിയ സമരം അക്രമാസക്തം

By :  Devina Das
Update: 2026-04-13 07:07 GMT

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർദ്ധന ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തം . വാഹനങ്ങളും സ്വത്തുവകകളും തകർത്തു. പ്രതിഷേധത്തിനിടെ കല്ലേറുമുണ്ടായി. പ്രതിഷേധം അക്രമാസക്തമാകുന്നതിന് മുമ്പ് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഒരു യോഗം നടത്തിയിരുന്നു. ഇതിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് പ്രതിഷേധം വ്യാപിച്ചത്.പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തേയും നിയോഗിച്ചിട്ടുണ്ട്. ശമ്പള വർധന അടക്കം നിരവധി ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. നിരവധി കമ്പനികളിലെ തൊഴിലാളികളാണ് ഒത്തുചേർന്നത്.ബോണസ്, പ്രതിവാര അവധി, ഓവർടൈം ശമ്പളം, സമയബന്ധിതമായ ശമ്പളം പരാതി പരിഹാര സെൽ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.

Similar News