കോൺഗ്രസ്സിന്റെ കാര്യം പരമദയനീയം ; കെസി വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്ന് ജമാഅത്തെ ഇസ്ലാമി

By :  Devina Das
Update: 2026-05-08 11:31 GMT

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ തുടരുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്ന് ജമാഅത്തെ ഇസ്ലാമി. മുഖ്യമന്ത്രി ആകാൻ കെസി വേണുഗോപാൽ ചരടുവലി നടത്തുന്നുവെന്ന വാർത്ത ശരിയാണെങ്കിൽ കോൺഗ്രസിന്റെ കാര്യം പരമദയനീയമെന്നാണ് ജമാഅത്തെ നേതാവ് ഡോ. അബ്ദുസ്സലാം അഹമദിന്റെ വിമർശനം.കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാൻ ഹൈക്കമാൻഡെങ്ങാനും തീരുമാനിക്കുകയാണെങ്കിൽ യുഡിഎഫിന് വോട്ട് ചെയ്ത സകല മനുഷ്യരും തെരുവിലിറങ്ങണം. സമ്മതിക്കരുതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

അബ്ദുസ്സലാം അഹമദിന്റെ പോസ്റ്റ്

കെ.സി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകുവാൻ ചരട്

വലിക്കുന്നു എന്ന വാർത്ത ശരിയാണെങ്കിൽ ഈ

കോൺഗ്രസിന്റെ കാര്യം പരമദയനീയം തന്നെ എന്നല്ലാതെ

എന്ത് പറയാൻ....?!

ആർഎസ്എസിനെ തോൽപ്പിച്ച് ഡൽഹി പിടിക്കുവാൻ

ചുമതലപ്പെടുത്തപ്പെട്ട കോൺഗ്രസിന്റെ ദേശീയ ജനറൽ

സെക്രട്ടറി, രാഹുൽഗാന്ധിയുടെ സ്വന്തം മനസ്സാക്ഷി

സൂക്ഷിപ്പുകാരൻ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ

മുഖ്യമന്ത്രിയാകാൻ നടക്കുന്നതിന്റെ അർത്ഥമെന്താണ് ?

ഇവർക്കൊക്കെ ഫാസിസ്റ്റ് വിരുദ്ധ സമരം എന്ന് പറയുന്നത്

വെറും ഒരു എന്റർടൈൻമെന്റ് മാത്രമാണ്, ഒരിക്കലും

സീരിയസായ ഒരു ദൗത്യമല്ല. ഇവരെയൊക്കെ അവലംബിച്ചു

കൊണ്ടാണല്ലോ നാം ഫാസിസത്തെ രാജ്യത്ത് നേരിടാൻ

പോകുന്നത്....!

ബിജെപി കോൺഗ്രസ് എംഎൽഎമാരെ വിലക്ക് വാങ്ങാൻ

പണം ചെലവഴിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ സ്വന്തം

എംഎൽഎമാരെ വിലക്കു വാങ്ങി അവരുടെ

നേതാക്കളാകുവാൻ പണം ചെലവഴിക്കുന്നു. എന്തൊരു കഷ്ടം....!

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാൻ

ഹൈക്കമാൻഡെങ്ങാനും തീരുമാനിക്കുകയാണെങ്കിൽ

യുഡിഎഫിന് വോട്ട് ചെയ്ത

സകല മനുഷ്യരും

തെരുവിലിറങ്ങണം. സമ്മതിക്കരുത്.....

ഡോ. അബ്ദുസ്സലാം അഹമദ്

Similar News