ആക്കുളം ചേറ്റുവ ജലപാത തുറന്നു: ചിലക്കൂര്‍ ടണലിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി

Chief Minister Pinarayi Vijayan inaugurated the waterway from Akkulam in Thiruvananthapuram to Chetuva in Thrissur

Update: 2026-02-26 15:12 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശൂര്‍ ചേറ്റുവ വരെയുള്ള ജലപാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു.

ദേശീയ ജലപാതയുടെ ഭാഗമായ വര്‍ക്കല ടണലിന്റെ ഉദ്ഘാടനവും കോഴിക്കോട് മൂഴിക്കല്‍ ലോക്ക്-കം ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് ബ്രിഡ്ജ്, വടകര-മാഹി കനാലിന്റെ 14 കി.മീ പൂര്‍ത്തീകരിച്ച ഭാഗം എന്നിവയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

പശ്ചിമതീര കനാല്‍ പദ്ധതിയുടെ ആദ്യഘട്ടമായാണ് തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശൂര്‍ ചേറ്റുവ വരെയുള്ള ജലപാത. ഉദ്ഘാടനത്തിന് ശേഷം വര്‍ക്കല ചിലക്കൂര്‍ ടണലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ട് യാത്ര നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് കോവളം മുതല്‍ ബേക്കല്‍ വരെയാണ് ജലപാത ഒരുക്കുന്നത്. യാത്രകള്‍ക്കും ചരക്കുനീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് 280 കിലോമീറ്റര്‍ പാത. രാജ്യത്ത് തുരങ്കമുള്ള ഏക ജലപാതയാണിത്. 340 മീറ്ററാണ് വര്‍ക്കലയിലെ ചിലക്കൂര്‍ തുരങ്കത്തിന്റെ ദൈര്‍ഘ്യം.

സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്നുണ്ടാക്കിയ കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് പദ്ധതി നടപ്പാക്കുന്നത്. പാതയുടെ ഇരുവശവും ബോട്ട് ജെട്ടി നിര്‍മിക്കും. വിനോദസഞ്ചാര മേഖലയ്ക്കും പദ്ധതി നേട്ടമാകും.

Tags:    

Similar News