കൊച്ചി ബിനാലെഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ

By :  Devina Das
Update: 2026-03-25 06:15 GMT

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ വേണു വാസുദേവൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ഫൗണ്ടേഷന്റെ ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി)ക്ക് മുന്നിൽ കൃഷ്ണമാചാരിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വേണു വാസുദേവന്റെ പ്രതികരണം.ഡിസംബർ അവസാനവാരം നടന്ന സംഭവത്തിൽ ജനുവരി ആദ്യവാരത്തിലാണ് പരാതി ലഭിച്ചത്. ഐസിസിക്ക് മുന്നിലുള്ള പരാതിയിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ പറഞ്ഞു. എന്നാൽ വേണു വാസുദേവന്റെ വെളിപ്പെടുത്തൽ കൃഷ്ണമാചാരി തള്ളി.തനിക്കെതിരെ ഒരിടത്തും പരാതിയില്ലെന്നാണ് കൃഷ്ണമാചാരിയുടെ പ്രതികരണം. കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തനിക്ക് എതിരെ ഒരിടത്തും പരാതികളില്ല, ഒരു തരത്തിലുള്ള നിയമ നടപടികളും പുരോഗമിക്കുന്നില്ലെന്നും കൃഷ്ണമാചാരി പ്രസ്താവനയിൽ അറിയിച്ചു. 'കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രസ്റ്റി ബോർഡിൽ നിന്നും സ്ഥാനമൊഴിയാനുള്ള തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണ്. ഇക്കാര്യം രാജി സമയത്ത് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.കഴിഞ്ഞ വർഷം ഡിസംബർ 12 ന് ആരംഭിച്ച ബിനാലെയുടെ ആറാമത് പതിപ്പ് നിലവിൽ പുരോഗമിക്കുന്നതിനിടെ ആയിരുന്നു 2026 ജനുവരി 14ന് ആണ് കൃഷ്ണമാചാരി രാജിവെച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നൽകിയിരുന്ന വിശദീകരണം.

Similar News