ബംഗാൾ വിധിയെഴുതുന്നു ;അവസാനഘട്ട വോട്ടെടുപ്പ് ,കനത്ത സുരക്ഷ

By :  Devina Das
Update: 2026-04-29 04:56 GMT

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 91 സീറ്റുകളിലേക്കാണ് ഇന്ന് പോളിങ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണ്ണായകമായ ഈ ഘട്ടം സംസ്ഥാന ഭരണത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതിൽ ഒരു കോടി 57 ലക്ഷം പേർ വനിതകളാണ്. 792 ട്രാൻസ് ജെൻഡേഴ്‌സും ഉൾപ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയ മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് എങ്കിലും വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.ആദ്യഘട്ടത്തിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 152 സീറ്റിൽ 110 സീറ്റിൽ ആധിപത്യം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കം സംസ്ഥാനത്തെത്തിയിരുന്നു. മെയ് നാലിനാണ് വോട്ടെണ്ണൽ.

Similar News