മലപ്പുറത്ത് കാട്ടാന ആക്രമണം ; ടാപ്പിങ് തൊഴിലാളി മരിച്ചു

By :  Devina Das
Update: 2026-04-28 06:22 GMT

മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീർ ആണ് മരിച്ചത്.

പുലർച്ചെ ടാപ്പിങ്ങിനിടെയാണ് ജംഷീറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടൻ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അതിനിടെ ജംഷീറിന്റെ മരണത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാന ആക്രമണത്തിന്റെ വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കാട്ടാന ആക്രമണ സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയിരുന്നു. തുടർന്ന് സംഭവ സ്ഥലം സംബന്ധിച്ചും കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ ദുരൂഹത ഉന്നയിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

Similar News