നിയമസഭാ തെരഞ്ഞെടുപ്പ് ;നാമനിർദേശ പത്രിക പിൻവലിക്കാനുള്ളഅവസാന തീയതി നാളെ

By :  Devina Das
Update: 2026-03-25 06:09 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരൻമാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാർത്ഥികൾക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്. ഇതിൽ ആരൊക്കെ പത്രിക പിൻവലിക്കുമെന്ന കാര്യത്തിൽ വ്യക്തത വരിക നാളെയാകും.പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്. നിലവിൽ 1637 സ്ഥാനാർഥികളാണ് നിലവിലുള്ളത്. 337 പത്രികകളാണ് ഇന്നലെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്.

Similar News