നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ;രാഹുൽഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

By :  Devina Das
Update: 2026-03-30 04:16 GMT

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററിൽ അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജംക്ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.തുടർന്ന് പ്രമാടത്തെ ഹെലിപ്പാഡിൽനിന്നു കോട്ടയത്തേക്ക് പോകും. വൈകീട്ട് 3.00ന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, 4ന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാർക്കറ്റ് ജംക്ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മടങ്ങും.

Similar News