വോട്ടെണ്ണൽ ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ എന്‍ഡിഎ അഞ്ചിടത്ത് മുന്നില്‍; ചാത്തന്നൂരില്‍ വന്‍ മുന്നേറ്റം

By :  Devina Das
Update: 2026-05-04 03:37 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ആദ്യത്തെ അര മണിക്കൂറിനിടെ എൽഡിഎ അഞ്ചിടത്ത് മുന്നിലെത്തി. മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി മുന്നിലെത്തിയ മ ഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് ശോഭ സുരേന്ദ്രൻ, നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ചാത്തന്നൂരിൽ ഗോപകുമാർ എന്നിവരാണ് മുന്നിൽ എത്തിയത്. ഇത്തവണ രണ്ടക്കത്തിൽ താഴെയെങ്കിലും മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.വിവിധ എക്‌സിറ്റ് പോളുകളിൽ എൻഡിഎയ്ക്ക് നാലു മുതൽ 14 സീറ്റുകൾ വരെ ഫലം പ്രവചിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ മറ്റു നേതാക്കൾക്കൊപ്പം ഇരുന്നാകും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വോട്ടെണ്ണൽ ഫലം കാണുക. ആദ്യ അര മണിക്കൂറിൽ ലീഡിൽ യുഡിഎഫ് നേരിയ മുൻതൂക്കം നേടിയിട്ടുണ്ട്.

Similar News