തുടരും ഇനി ഹിന്ദിയിലേക്ക് ;ബെൻസായി അജയ് ദേവ്ഗൺ ,ചർച്ച നടക്കുന്നതായി തരുൺമൂർത്തി

By :  Devina Das
Update: 2025-12-03 10:36 GMT

 മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് .

ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിനായുള്ള ചർച്ചകൾ നടക്കുന്നു എന്ന സ്ഥിതീകരണം നടത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി .

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത് .

അതേസമയം ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .

ചിത്രം വലിയ ശ്രദ്ധനേടിയപ്പോൾ ബോളിവുഡ് താരങ്ങളായ ആമിർ ഖാന്റേയും അജയ് ദേവ്ഗണിന്റേയും സംഘങ്ങൾ തന്നെ സമീപിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി .'

ആമിർ ഖാന്റേയും അജയ് ദേവ്ഗണിന്റേയും കമ്പനികൾ ബന്ധപ്പെട്ടിരുന്നു. ഇത്രയും വലിയ ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റിൽ ചെയ്യാൻ പറ്റുന്നു എന്നായിരുന്നു അവർക്ക് അറിയേണ്ടത്.

റീമേക്കിന്റെ സാധ്യതകൾ ചർച്ചയിലുണ്ട്.

ഹിന്ദിയിൽനിന്നും തെലുങ്കിൽനിന്നും അന്വേഷണങ്ങൾ വന്നിരുന്നു. ഹിന്ദിയിൽനിന്ന് സംവിധാനംചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു.

തുടർച്ചയായി സിനിമകൾ ഉള്ളതുകൊണ്ട് എപ്പോഴാണ് ചെയ്യാൻ കഴിയുക എന്ന് അറിയില്ല.

അജയ് ദേവ്ഗണിനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ചർച്ച നടക്കുന്നുണ്ട്. അവസാനഘട്ടത്തിലേക്ക് എത്തിയിട്ടില്ല'- ഇതായിരുന്നു അഭിമുഖത്തിൽ തരുൺമൂർത്തി പറഞ്ഞത് .

Similar News