കളങ്കാവലിലെ ആദ്യ ഗാനമായ ‘നിലാ കായും’ ശ്രദ്ധേയമാകുന്നു
By : Devina Das
Update: 2025-11-15 10:53 GMT
മമ്മൂട്ടിയും വിനായകനും പ്രധാനകഥാപാത്രങ്ങളാക്കി എത്തി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘നിലാ കായും’ വളരെയധികം ശ്രദ്ധേയമാകുന്നു
ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് .മുജീബ് മജീദ് ചിട്ടപ്പെടുത്തിയ പാട്ടിന്റെ വരികളെഴുതിയത് വിനായക് ശശികുമാർ.
ഗാനം ആലപിച്ചത് സിന്ധുഡെൽസൺ. അന്ന റാഫിയാണ് ലിറിക്കൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് .മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
നവംബർ 27 നാണു ചിത്രം റിലീസ് ആവുന്നത് .
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച്, ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.