‘ജയിലർ2’ സെറ്റിലേക്ക് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

By :  Devina Das
Update: 2025-12-05 08:41 GMT

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിൽ പങ്കുചേർന്ന് മോഹൻലാൽ.

ദൃശ്യം 3 യിലെ ജോർജുകുട്ടിയായുള്ള തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ജയിലറിലെ മാത്യു ആയി മാറാൻ വിമാനം കയറിയത്.

മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത് .ചിത്രം ഇതിനോടകം വളരെയധികം വൈറലായിരിക്കുകയാണ് .

രണ്ടാം ഭാഗത്തിൽ മോഹൻലാലിനെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, വിനായകൻ, ചെമ്പൻ വിനോദ്, കോട്ടയം നസീർ, മിർന തുടങ്ങി മലയാള നടന്മാരുടെ നീണ്ട നിര ജെയ്ലർ 2 വിലുണ്ട്.

ചിത്രം ജൂൺ 12 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ഇൻഡസ്ടറി ഹിറ്റായി മാറിയ ഒന്നാം ഭാഗത്തിന്റെ ചരിത്രം ജെയ്ലർ 2 ഉം ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

Similar News