മികച്ച സംഗീതജ്ഞന്റെ ജനനം കഠിനാധ്വാനത്തിലൂടെ മാത്രമേ സാധ്യമാകു ;എ ആർ റഹ്മാൻ
മികച്ച സംഗീതജ്ഞനാകാൻ കഠിനാധ്വാനത്തിലൂടെയും അഗാധ പരിശ്രമത്തിലൂടെയും മാത്രമേ സാധ്യമാകുവെന്നു എ ആർ റഹ്മാൻ.
നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നത് ഒരു ഉപകരണം മാത്രമാണ്. അതിന് പാട്ടോ പാട്ടുകാരനെയോ നിർമിക്കാനാവില്ല.
ശാക്തീകരിക്കാൻ മാത്രമേ സാധിക്കു. മനുഷ്യൻ ഭംഗിയായി ചെയ്യുന്ന കാര്യങ്ങൾ ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യകളോട് തനിക്ക് താല്പര്യമില്ലെന്നും റഹ്മാൻ പറഞ്ഞു.
സാങ്കേതിക വിദ്യകൾക്ക് കൃത്രിമ സംഗീതം മാത്രമേ സൃഷ്ടിക്കാനാകൂ എന്നും യഥാർഥ കലാകാരനെ രൂപപ്പെടുത്താൻ കഴിയില്ലെന്നും റഹ്മാൻ പറഞ്ഞു .
അബുദാബിയിൽ ബുർജിൽ ഹോൾഡിങ്സിന്റെ നേതൃത്വത്തിൽ റഹ്മാന്റെ ജമാൽ എന്ന സംഗീത ആൽബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വർഷം 300 ഓളം സിനിമകളിൽ കീ ബോർഡ് വായിച്ച് അധ്വാനിച്ച ശേഷമാണ് റോജ എന്ന ചിത്രം വരുന്നത്. ആ അധ്വാനം മറക്കാനാവില്ല.
അതൊന്നും സാങ്കേതികവിദ്യകൾ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 40 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്.
അതിനെ ഒരു സാങ്കേതിക വിദ്യയ്ക്കും സൃഷ്ടിച്ചെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാൽ എന്ന വാക്കിന്റെ അർഥം പ്രതീക്ഷയുടെ പാട്ട് എന്നാണ്.
രണ്ട് വർഷം മുൻപ് ആൽബം പൂർത്തിയായിരുന്നു.
പാശ്ചാത്യ ശൈലിയിൽ രൂപപ്പെടുത്തിയിരിക്കുന്ന ആൽബം പൂർണമായും ഇംഗ്ലീഷിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് .