കുടലിന്റെ ആരോഗ്യം സംരക്ഷിക്കാം ;സൂപ്പർ ഫുഡുകൾ
താളം തെറ്റിയ ജീവിതശൈലിയിൽ കുടലിന്റെ ആരോഗ്യം മോശമാകുന്നത് നല്ല ബാക്ടീരിയകളെ കുറയ്ക്കാനും ഇത് ദഹനത്തെയും പ്രതിരോധശേഷിയെയും ശരീരത്തിന്റെ ഊർജ്ജ നിലയെയൊക്കെ ബാധിക്കാം. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
തൈര്
തൈരിൽ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദിവസവും ഒരു ചെറിയ കപ്പ് തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും.
പഴം
പഴത്തിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമാണ്. പ്രത്യേകിച്ച് പഴുത്ത വാഴപ്പഴം, അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി
ഇഞ്ചി ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും വയറിലെ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ചായയിലോ ഭക്ഷണത്തിലോ ഇഞ്ചി ഉൾപ്പെടുത്താം.
ഓട്സ്
ഓട്സിൽ ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം കുറയ്ക്കാൻ സഹായിക്കും. കുടലിലെ നല്ല ബാക്ടീരിയയെ പിന്തുണയ്ക്കുന്ന മികച്ച ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത്.
പച്ചക്കറികൾ
ബ്രോക്കോളി, കാരറ്റ്, ചീര, ബീറ്റ്റൂട്ട് പോലുള്ള പച്ചക്കറികളിൽ ഭക്ഷ്യനാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ആപ്പിൾ
ആപ്പിളിൽ പെപ്ടിൻ എന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയ വളരാനും സഹായിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളി പ്രകൃതിദത്ത പ്രീബയോട്ടിക് ആണ്. ഇത് കുടലിലെ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.
പയർവർഗങ്ങൾ
കടല, പയർ, ബീൻസ് എന്നിവയിൽ ഫൈബർ, പ്ലാൻ്റ് പ്രോട്ടീൻ എന്നിവ കൂടുതലാണ്. ഇവ കുടലാരോഗ്യത്തിന് മികച്ചതാണ്.
പുളിപ്പിച്ച ഭക്ഷണങ്ങൾ
ഇഡ്ലി, ദോശ, അച്ചാറുകൾ പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രോബയോട്ടിക്സ് ആണ്. കുടലിലെ നല്ല ബാക്ടീരികളെ മെച്ചപ്പെടുത്താൻ സഹായിക്കും.
ധാരാളം വെള്ളം
വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കുകയും വിഷാംശത്തെ പുറത്താക്കാനും സഹായിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
പ്രോസസ്ഡ് ഭക്ഷണങ്ങൾ
സോഫ്റ്റ് ഡിങ്ക്സ്
അധിക പഞ്ചസാര
വറുത്ത ഭക്ഷണങ്ങൾ
മദ്യം, കഫീൻ
ഉദരാരോഗ്യത്തിനായി ഈ ശീലങ്ങൾ
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.
നന്നായി ചവച്ച് ഭക്ഷണം കഴിക്കുക.
ദിവസവും വ്യായാമം ചെയ്യുക.
മാനസിക സമ്മർദം കുറയ്ക്കുക.
ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക.