അസിഡിറ്റി കുറയ്ക്കാൻ ചില പൊടിക്കൈകൾ

By :  Devina Das
Update: 2026-03-10 10:23 GMT

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. ആമാശയത്തിൽ ആസിഡുകൾ അമിതമായി ഉൽപാദിപ്പിക്കുമ്പോൾ, അസിഡിറ്റി മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. അസിഡിറ്റി അന്നനാളത്തിന്റെ പാളിയിലും പ്രകോപനം ഉണ്ടാക്കിയേക്കാം. ചില ഭക്ഷണങ്ങൾക്ക് അസിഡിറ്റി കുറയ്ക്കാനും വയറിനെ സുഖപ്പെടുത്താനും സഹായിക്കും.കുതിർത്ത ഉണക്കമുന്തിരി

അസിഡിറ്റിക്ക് ഏറ്റവും മികച്ചതാണ് ഉറക്കമുന്തിരി. തലേന്ന് 5-6 ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത വെച്ചത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. ഇത് രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും.

ഗുൽക്കന്ദ്

റോസാപ്പൂവിൻ്റെ ഇതളുകൾ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ഗുൽക്കന്ദ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ പാനീയം അസിഡിറ്റിക്ക് മികച്ച പ്രതിവിധിയാണ്. ഒരു ടേബിൾസ്പൂൺ ഗുൽക്കന്ദ് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കണം. ഇത് ദിവസത്തിൽ എപ്പോൾ വേണമെങ്കിലും കുടിക്കാം. ശരീരത്തെ തണുപ്പിക്കാനും ഇത് നല്ലതാണ്.പെരുംജീരകം

അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ പെരുംജീരകം മികച്ച ഓപ്ഷനാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ തടയുന്നു. ഗ്യാസ്, വയറിളക്കം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്. ദിവസവും വെറും വയറ്റിൽ പെരും ജീരകവെള്ളം കുടിക്കുന്നതും ശീലമാക്കാവുന്നതാണ്.

അയമോദകം

അസിഡിറ്റി പ്രശ്നം കുറയ്ക്കുന്നതിന് മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ് അയമോദകം. അയമോദകത്തിൽ അടങ്ങിയിട്ടുള്ള എൻസൈമുകളും മറ്റും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

കരിക്കിൻ വെള്ളം

കരിക്കിൻ വെള്ളം കുടിക്കുന്നതും അസിഡിക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഇതിലെ പൊട്ടാസ്യം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Similar News