മുടികൊഴിച്ചിലിന് പുതിയ കാരണം കണ്ടെത്തി ഗവേഷകർ
പുകവലി ആരോഗ്യത്തിന് പല രീതിയിൽ ഹാനികരമാണെന്ന് നമ്മൾക്കറിയാം. എന്നാൽ പുകവലിയും തലയിലെ കഷണ്ടിയും തമ്മിൽ വലിയ രീതിയിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് യുകെയിൽ നിന്നുള്ള പുതിയ പഠനം. മുടികൊഴിച്ചിലിന് പിന്നിൽ പ്രായം, ജനിതകം, പോഷകാഹാരം തുടങ്ങിയ ഘടകങ്ങൾ മാത്രം പരിശോധിച്ചാൽ പോരെന്ന് ഈ പഠനം വ്യക്തമാക്കുന്നു. പതിവായി പുകവലിക്കുന്നവരിൽ മുടികൊഴിച്ചിലിനും നരയ്ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇംഗ്ലണ്ടിൽ നിന്നുള്ള ഗവേഷണ സംഘം പറയുന്നു.പുകവലിക്കുമ്പോൾ നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ കെമിക്കലുകൾ ശരീരത്തിലെത്തുകയും ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും സമ്മർദം കൂട്ടാനും കാരണമാകും.
രക്തയോട്ടം കുറയുന്നതോടെ തലയോട്ടിയിലേക്കെത്തുന്ന ഓക്സിജന്റെ അളവും പോഷകങ്ങളും കുറയാം. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. എന്നാൽ പുകവലിക്കുന്ന എല്ലാവരിലും കഷണ്ടി ഉണ്ടാകുമെന്നല്ല, സാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനം