അമിത സ്ക്രീൻ ടൈം കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ ?

By :  Devina Das
Update: 2026-04-02 09:21 GMT

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നത് കുട്ടിക്കാലത്ത് തന്നെ പ്രത്യക്ഷപ്പെടുന്ന ഒരു നാഡീ വികാസ അവസ്ഥയാണ്. ഓട്ടിസത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം ജനിതകമാണ്. എന്നാൽ സ്ക്രീൻ ടൈം നേരിട്ട് ഓട്ടിസത്തിനെ കാരണമാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ അമിതമായ സ്ക്രീൻ എക്സ്പോഷർ പ്രത്യേകിച്ച് രണ്ടോ മൂന്നോ വയസ്സു വരെ കുഞ്ഞുങ്ങളിൽ സംസാര കാലതാമസത്തിനും സാമൂഹിക ആശയവിനിമയ ബുദ്ധിമുട്ടുകൾക്കും കാരണമാകാം. ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് സാമൂഹിക ആശയവിനിമയത്തിലെ ബുദ്ധിമുട്ടായതിനാൽ ഇത് ഓട്ടിസമാണെന്ന് തെറ്റിദ്ധരിക്കാം.

കണ്ണുകളിലൂടെയുള്ള സമ്പർക്കം, മുഖഭാവങ്ങൾ, ആം​ഗ്യങ്ങൾ തുടങ്ങിയവ ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെയാണ് കുട്ടികൾ പഠിച്ചെടുക്കുന്നുന്നത്. എന്നാൽ ഭൂരിഭാ​ഗം സമയവും ഫോണിൽ ചെലവഴിക്കുമ്പോൾ ഇതിനുള്ള അവസരം നഷ്ടമാകുന്നു.

സ്ക്രീൻ സമയം കുറയുകയും ചുറ്റുപാടുകളുമായി നേരിട്ടുള്ള ഇടപെടൽ വർധിക്കുകയും ചെയ്യുമ്പോൾ സ്ക്രീൻ എക്സ്പോഷർ മൂലം കാലതാമസം കാണിച്ചിരുന്ന കുട്ടികൾ വേ​ഗത്തിൽ പുരോ​ഗതി സൂചിപ്പിക്കും. എന്നാൽ ഓട്ടിസം ബാധിച്ച് കുട്ടിയാണെങ്കിൽ ഇതിന് വിപരീതമായി സ്ക്രീൻ സമയത്തിലെ മാറ്റങ്ങൾ കണക്കിലെടുക്കാതെ സാമൂഹിക ആശയവിനിമയം, കണ്ണുളുമായുള്ള സമ്പർക്കം, ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ എന്നിവയിൽ വെല്ലുവിളികൾ നേരിടുന്നത് തുടരുന്നു. ഇത് മെഡിക്കൽ ഇടപെടൽ ആവശ്യമാണ്.

കുട്ടികൾക്ക് സ്ക്രീൻ ടൈം ഉപയോ​ഗിക്കേണ്ടതെങ്ങനെ

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ സ്‌ക്രീനിൽ കാണുന്നത് പരമാവധി ഒഴിവാക്കുക.

രണ്ട് വയസ്സിന് മുകളിലുള്ളവർക്ക്, സ്‌ക്രീൻ സമയം ഒരു മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുക, വലിയ സ്‌ക്രീനുകളാണ് നല്ലത്.

കുട്ടിയുമായി ദിവസവും സംസാരിക്കുന്നതിനും വായിക്കുന്നതിനും ബോർഡ് ഗെയിമുകൾ കളിക്കുന്നതിനും മുൻഗണന നൽകുക.

പ്രായത്തിന് അനുയോജ്യമായ വീട്ടുജോലികളിൽ അവരെ ഉൾപ്പെടുത്തുക, അവർ ഉത്തരവാദിത്തം അനുഭവിക്കുകയും അത് ചെയ്യുന്നത് ആസ്വദിക്കുകയും ചെയ്യുന്നു.

കഥപറച്ചിൽ, റോൾ പ്ലേ, സമപ്രായക്കാരുമായുള്ള ഇടപെടൽ എന്നിവ പോലുള്ള ആശയവിനിമയം ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.

ഒരു കുട്ടി കണ്ണിൽ നോക്കുന്നില്ലെങ്കിൽ, അവരെ വിളിക്കുമ്പോൾ പ്രതികരിക്കുന്നില്ലെങ്കിൽ, സാമൂഹികമായി ഇടപഴകുന്നില്ലെങ്കിൽ, ആംഗ്യങ്ങളിലൂടെയോ സംസാരത്തിലൂടെയോ ആശയവിനിമയം നടത്തുന്നില്ലെങ്കിൽ, മാതാപിതാക്കൾ വൈദ്യസഹായം തേടണം. സ്വയം രോഗനിർണയം ഒഴിവാക്കുകയും കുട്ടിയെ ഒരു ശിശുരോഗവിദഗ്ദ്ധനെയോ ചൈൽഡ് ന്യൂറോളജിസ്റ്റിനെയോ കാണിക്കുകയും വേണം.

Similar News