ഷു​ഗർ കട്ട് ആരോഗ്യത്തിന് ഫലപ്രദം

By :  Devina Das
Update: 2026-03-31 09:33 GMT

പഞ്ചസാരയെ ഒഴിവാക്കിയുള്ള ഭക്ഷണക്രമം പലപ്പോഴും പ്രമേഹവുമായി മാത്രം ബന്ധിപ്പിച്ചാണ് നോക്കിക്കാണുന്നത്. എന്നാൽ ഭക്ഷണത്തിൽ നിന്ന് വൈറ്റ് ഷു​ഗറിനെ പൂർണമായും ഒഴിവാക്കുന്നതു കൊണ്ട് വേറെയുമുണ്ട് ഉപകാരം.

പഞ്ചസാരയുടെ ഉപയോ​ഗം കുറയുന്നതോടെ വയറിലേക്കും കരളിലേയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

വിത്ത് ഔട്ട് ചായ

ചായ, കാപ്പി തുടങ്ങിയവയിൽ മധുരം ഇടതെ കുടിച്ചു ശീലിക്കാം.

ജ്യൂസിന് പകരം പഴങ്ങൾ

പഴങ്ങൾ ജ്യൂസടിച്ചു കുടിക്കുമ്പോൾ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റിൽ വാങ്ങുന്ന ജ്യൂസ് ആണെങ്കിൽ അമിതമായ പഞ്ചസാര ചേർത്താണ് വിപണിയിൽ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാൻ ശ്രമിക്കുക.പാക് ചെയ്ത ഭക്ഷണം

പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോൾ അതിൽ അടങ്ങിയ പഞ്ചസാരയുടെ അലവു കൂടി ശ്രദ്ധിക്കാൻ മറന്നു പോകരുത്. ഒരേ ഉത്പന്നത്തിന് രണ്ട് ബ്രാൻഡ് ഉണ്ടെങ്കിൽ ഏതിലാണ് പഞ്ചസാരയുടെ അളവു കുറവെന്ന് പരിശോധിച്ച് ഉറപ്പാക്കണം.എനർജി ഡിങ്കുകൾ ഒഴിവാക്കാം

വിപണിയിൽ ലഭ്യമായ എനർജി ഡിങ്കുകളിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ തെരഞ്ഞെടുക്കാം.

Similar News