കര്‍ണാടകയിലെ കുടകിൽ അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

By :  Devina Das
Update: 2026-04-22 10:46 GMT

കുടകിൽ യുഎസ് വിനോദ സഞ്ചാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുടക് ജില്ലയിലെ കുട്ട ഗ്രാമത്തിൽ ഹോംസ്റ്റേയിൽ വച്ചാണ് അതിക്രമം. സംഭവത്തിൽ ഹോംസ്റ്റേ ഉടമ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിയായ പാചകക്കാരനും ഹോംസ്റ്റേയിലെ കെയർടേക്കറുമായ ജീവനക്കാരനാണ് പ്രധാന പ്രതി. ഇയാൾക്കെതിരെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിനും അധികൃതരെ അറിയിക്കാത്തതിനും ഹോംസ്റ്റേ ഉടമയെ അറസ്റ്റ് ചെയ്തത്.ഒരു ആഴ്ച മുമ്പാണ് നടപടിക്ക് ആധാരമായ സംഭവം ഉണ്ടായിട്ടുള്ളത്. മദ്യത്തിൽ ലഹരിമരുന്ന കലർത്തി അബോധാവസ്ഥയിലാക്കിയാണ് അതിക്രമം നടത്തിയത് എന്നാണ് പരാതി. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് തനിക്ക് മദ്യത്തിൽ മദ്യം കലർത്തിയിട്ടുണ്ടെന്ന് ഇര ആരോപിച്ചു.അതേസമയം, യുഎസ് വനിത വിഷയം പുറത്തുപറയാതിരിക്കാൻ ഹോംസ്റ്റേ ഉടമ മൂന്ന് ദിവസത്തോളം വൈ-ഫൈ സേവനങ്ങൾ വിച്ഛേദിച്ചു. വിഷയം പറഞ്ഞുതീർക്കാനും ശ്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് മൈസൂരുവിലേക്ക് പോകാനെന്ന വ്യാജേന ഹോംസ്‌റ്റേ വിട്ട യുഎസ് വനിത വിഷയം അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് ബിന്ദു മണി ആർകെ പറഞ്ഞു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു.

Similar News