'ഓപ്പറേഷൻ തൂഫാൻ;കോഴിക്കോട് നടത്തിയ പരിശോധനയിൽ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിൽ

By :  Devina Das
Update: 2026-06-05 10:49 GMT

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിൽ . കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ് (44), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 50.990 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.അരക്കിണര്‍ ഭാഗത്ത് കാറില്‍ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലാകുന്നത്. ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് ഇത് ആര്‍ക്കെല്ലാമാണ് വില്‍പന നടത്തുന്നത് എന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. വിദ്യാലയങ്ങള്‍ തുറന്നതിനു പിന്നാലെ, രാത്രി- പകല്‍ വ്യത്യാസമില്ലാതെ പരിശോധന ഊര്‍ജ്ജിതമാക്കിയതോടെ, സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Similar News