അമേരിക്കയിലെ പൊതു സ്ഥലത്തെ വെടിവെയ്പ്പിൽ 8 കുട്ടികള്‍ കൊല്ലപ്പെട്ടു

By :  Devina Das
Update: 2026-04-20 05:41 GMT

വാഷിങ്ടൺ: അമേരിക്കയിലെ  പൊതു സ്ഥലത്ത് ഉണ്ടായ വെടിവെയ്പ്പിൽ  എട്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഒന്നു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷാമർ എൽകിൻസ് എന്നയാളാണ് അതിക്രമം നടത്തിയത്.ലൂസിയാനയിലെ തെക്കൻ ഷ്രെവ്പോർട്ടിലെ ഒരു വീട്ടിൽ രാവിലെ 6 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഷ്രെവ്പോർട്ട് പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് ക്രിസ്റ്റഫർ ബോർഡലോൺ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഏഴു കുട്ടികൾ അക്രമിയുടേതാണെന്നാണ് വിവരം.കുട്ടികളെ കൊലപ്പെടുത്തിയ ശേഷം, പങ്കാളിയായ യുവതിയേയും സമീപത്തെ വീട്ടിലെ സ്ത്രീയേയും വെടിവെച്ചു. ഇരുവരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തുടർന്ന് ഒരു കാർ മോഷ്ടിച്ച് സ്ഥലത്തു നിന്നും കടന്ന അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

Similar News