കേരളത്തിൽ ഐടിസി ഏറ്റെടുക്കുന്ന ആദ്യ റിസോർട്ടായി കുമരകത്തെ സൂരി റിസോർട്ട്

By :  Devina Das
Update: 2026-05-16 11:28 GMT

കോട്ടയം ∙ കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു. 205 കോടി രൂപയ്ക്കാണ് ഏറ്റടുത്തിരിക്കുന്നത് . റിസോർട്ട് മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കുകയനും നവംബറോടെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐടിസി ഹോട്ടൽസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റിസോർട്ടാണിത്. ഐടിസിയുടെ അത്യാഡംബര റിസോർട്സ് വിഭാഗത്തിൽ ഈ ഹോട്ടലിനെയും ഉൾപ്പെടുത്തും .വേമ്പനാട് കായൽത്തീരത്ത് 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട്. 5 ഏക്കർ വിസ്തൃതിയിലുള്ള മനുഷ്യനിർമിത ലഗൂൺ ഈ റിസോർട്ടിന്റെ സവിശേഷതയാണ്. പുതുതായി ഒരു റസ്റ്ററന്റു കൂടി ഇവിടെ നിർമിക്കുമെന്നാണ് വിവരം. കേരളം പോലെ ഉയർന്ന വളർച്ച സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഐടിസിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ.

Similar News