പൊന്നിൻ തിളക്കം ;ഒറ്റയടിക്കു കൂടിയത് 8640 രൂപ; പവന്‍ 1,31,000ന് മുകളില്‍

By :  Devina Das
Update: 2026-01-29 09:06 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ അസാധാരണ വർധന. പവന് 8640 രൂപയാണ് ഒറ്റയടിക്കു വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,31,160 രൂപ. ഗ്രാമിന് 1080 രൂപ ഉയർന്ന് 16,395 രൂപയാണ്. ഒരു ദിവസം സ്വർണത്തിന് ഇത്ര വലിയ വർധന ആദ്യമാണ്.

ഇന്നലെ രാവിലെ 2360 രൂപ വർധിച്ച സ്വർണവില ഉച്ചയോടെ 1400 രൂപ വീണ്ടും കൂടിയിരുന്നു. വില ഉടൻ തന്നെ ഒന്നേ കാൽ ലക്ഷം തൊടുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ഒരു ലക്ഷത്തി മുപ്പതിനായിരത്തിനും മുകളിൽ പോയത്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Similar News