സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്
By : Devina Das
Update: 2026-02-28 08:47 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ ഉയർന്ന് 15,100 ആയി.ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പവൻ വില 1,20,000ന് മുകളിൽ എത്തുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവൻ വിലയിലെ സംസ്ഥാനത്തെ റെക്കോർഡ്. ഡിസംബർ 23ന് ആദ്യമായി ഒരു ലക്ഷം കടന്ന പവൻ വില പിന്നീടുള്ള ദിവസങ്ങളിൽ കുതിക്കുകയായിരുന്നു.ഏതാനും ആഴ്ചയായി സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാവുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17760 രൂപയായിരുന്നു വില.