സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 1,10,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ പവന് 1440 രൂപയടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരുഗ്രാം സ്വർണത്തിന്റെ വില 13,835 രൂപയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില തിരിച്ചുകയറാൻ കാരണം. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം തുടരുമെന്ന് സൂചന നൽകി ട്രംപ് നടത്തിയ പ്രസ്താവനയെ തുടർന്ന് ഇന്നലെ എണ്ണ വില കുതിച്ചുയർന്നിരുന്നു. ഇത് സ്വർണവില കുറയാൻ കാരണമായി.കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.