സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കൂടിയത്. 14,970 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വർണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും. ആറുദിവസത്തിനിടെ 8000ൽപ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ വൻകുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.