സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം

By :  Devina Das
Update: 2026-02-04 07:33 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്ന് രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വർണവില ഉച്ചയോടെ 1600 രൂപ വർധിച്ച് തിരിച്ചുകയറി. 1,12,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 200 രൂപയാണ് വർധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്നലെ സ്വർണവിലയെ സംബന്ധിച്ച് ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ കുറഞ്ഞ സ്വർണവില വൈകീട്ടും രാത്രിയുമായി തിരിച്ചുകയറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്.

ഇന്നലെ രണ്ടു തവണകളായി പതിനായിരത്തോളം രൂപ കുറഞ്ഞ സ്വർണവില വൈകീട്ടോടെയും രാത്രിയോടെയും അയ്യായിരം രൂപയാണ് തിരിച്ചുകയറിയത്ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Similar News