സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 720 രൂപ കുറഞ്ഞു
By : Devina Das
Update: 2026-03-13 07:12 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,18,240 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 14,780 ആയി.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടർന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ബുധനാഴ്ച രാവിലെ 680 രൂപ വർധിച്ച പവൻ വില വൈകിട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ വീണ്ടും 330 രൂപ കുറഞ്ഞു.ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയർന്ന നിരക്ക്. കുതിച്ചുയർന്ന സ്വർണ വില പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് കുറയാൻ തുടങ്ങിയത്.